---
title: "കണിച്ചാറിൽ 'കർക്കിടകം ഫെസ്റ്റ്' സംഘടിപ്പിച്ചു"
english_title: "Karkidakam Fest Organized by Kanichar Grama Panchayat Kudumbashree CDS"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374688/kanichar-karkidakam-fest-kudumbashree-cds-2026`"
published_at: "2026-07-26T11:13:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a659eb52db15_1000194606.jpg"
keywords: ["Kanichar", "Karkidakam Fest", "Kudumbashree", "CDS", "Traditional Medicine"]
---

# കണിച്ചാറിൽ 'കർക്കിടകം ഫെസ്റ്റ്' സംഘടിപ്പിച്ചു

> **Lead Summary:** **കണിച്ചാർ**: മഴക്കാലത്തെ ആരോഗ്യ പരിപാലനത്തിന്റെ പാരമ്പര്യ രീതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കണിച്ചാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ 'കർക്കിടകം ഫെസ്റ്റ് - വിൽപ്പന ചന്ത' സംഘടിപ്പിച്ചു.

## Article Content

**കണിച്ചാർ**: മഴക്കാലത്തെ ആരോഗ്യ പരിപാലനത്തിന്റെ പാരമ്പര്യ രീതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കണിച്ചാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ 'കർക്കിടകം ഫെസ്റ്റ് - വിൽപ്പന ചന്ത' സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഡോ. ട്രീസ പോൾ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ നാലാം വാർഡ് സിഡിഎസ് മെമ്പർ ലൈസ ബെന്നിക്ക് കൈമാറി നിർവഹിച്ചു.

സിഡിഎസ് ചെയർപേഴ്സൺ വി വി ശ്രീകല അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സുനി ജെസ്റ്റിൻ, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ വിനോയ് ജോർജ്, പഞ്ചായത്ത് സെക്രട്ടറി സന്തോഷ് പി ജി, വാർഡ് മെമ്പർമാരായ ഷീബ തോമസ്, ജിബിൻ ജെയ്സൺ, തോമസ് പയ്യപ്പള്ളി എന്നിവർ നേതൃത്വം നൽകി.

*ഫെസ്റ്റിലെ പ്രത്യേകതകൾ*

ഫെസ്റ്റിലെ വിൽപ്പന ശാലയിൽ കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ തയ്യാറാക്കിയ

- കർക്കിടക മരുന്ന്

- കർക്കിടക കഞ്ഞികൂട്ട്

- ആയുർവേദ പായസം

തുടങ്ങിയവ വിൽപ്പനയ്ക്ക് വെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374688/kanichar-karkidakam-fest-kudumbashree-cds-2026`)